മണ്ണാര്‍ക്കാട് : ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 11.45/12.15 വരെയാണ് പരീക്ഷ. ജില്ലയില്‍ 126 ഓളം കേന്ദ്രങ്ങളി ലായി 77,270 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ പ്ലസ് വണ്‍ വിഭാഗത്തി ല്‍ 32,337 വിദ്യാര്‍ത്ഥികളും പ്ലസ് ടു വിഭാഗത്തില്‍ 34,238 കുട്ടികളും പ്ലസ് വണ്‍ ഓപ്പണ്‍ വിഭാഗത്തില്‍ 5027 പേരും പ്ലസ് ടു ഓപ്പണ്‍ വിഭാഗത്തില്‍ 5668 വിദ്യാര്‍ത്ഥികളുമാണുള്ള ത്. 2576 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്ക് ഭിന്നശേഷി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 26 ന് പരീക്ഷ തീരും.
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിക്കും
ജില്ലയില്‍ 195 കേന്ദ്രങ്ങളിലായി 39,667 വിദ്യാര്‍ത്ഥികളാണ് മാര്‍ച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് കൊടുവായൂര്‍ ജി.എച്ച്.എസിലും(2186) കുറവു ഷൊര്‍ണൂര്‍ ജി.എച്ച്.എസിലും(7) ആണ്. ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികള്‍ പരുതൂര്‍ എച്ച്.എസിലും (435), പെണ്‍കുട്ടികള്‍ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിലും (789) ആണ് പരീക്ഷ എഴുതുന്നത്.
എം.ഇ.എസ് കെ.ടി.എം.എച്ച്.എസ് വട്ടമണ്ണപുര(7)ത്താണ് ഏറ്റവും കുറവ് ആണ്‍കുട്ടികള്‍ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുന്നത് ജി.എച്ച്.എസ്.എസ് ഷൊര്‍ണൂരിലാണ്. ഒരു പെണ്‍കുട്ടിയാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 42 കേന്ദ്രങ്ങളിലായി 9051 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എം.ഇ.എസ് എച്ച്.എസിലും(789) കുറവു വിദ്യാര്‍ത്ഥികള്‍ എം.ഇ.എസ് കെ.ടി.എം.എച്ച്.എസിലും(16)ആണ് പരീക്ഷ എഴുതുന്നത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 55 കേന്ദ്രങ്ങളിലായി 12,485 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എച്ച്.എസ് പരുതൂരിലും(879), കുറവു വിദ്യാര്‍ഥികള്‍ ജി.എച്ച്.എസ്.എസ് ഷൊര്‍ണൂരിലുമാണ്(9)പരീക്ഷ എഴുതുന്നത്.
പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 98 കേന്ദ്രങ്ങളിലായി 18,131 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ജി.എച്ച്.എസ് കൊടുവായൂരിലും(2186) കുറവു വിദ്യാര്‍ഥികള്‍ എച്ച്.എസ് പെരുമാട്ടിയിലും(16) ആണ് പരീക്ഷ എഴുതുന്നത്.
പരീക്ഷ സമയങ്ങളില്‍ കുടിവെള്ള സൗകര്യം
പരീക്ഷാ സമയങ്ങളില്‍ കുട്ടികള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാപ്പേടി അകറ്റുന്നതിനും പരീക്ഷാ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ചെയ്തു കഴിഞ്ഞു. പരീക്ഷ കഴിഞ്ഞതിനു ശേഷം ഉച്ചസമയത്തുള്ള കനത്ത ചൂട് ഒഴിവാക്കാന്‍ പെട്ടെന്ന് തന്നെ വീട്ടില്‍ എത്തിച്ചേരുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.