മണ്ണാര്‍ക്കാട് : സൗപര്‍ണിക കുണ്ട്‌ലക്കാടും കോട്ടോപ്പാടം ഈസ്റ്റ് വേങ്ങ എ.എല്‍.പി. സ്‌കൂ ളും സംയുക്തമായി സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അക്കാദമിയ്ക്ക് രൂപം നല്‍ കി. നല്ല ഭാവിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളുടെ ശാരീരിക-മാനസിക ഉത്തേജനവും ലക്ഷ്യമിട്ടാണ് അക്കാദമി ആരംഭിക്കുന്നത്. വിവിധ കായിക പരിശീലന ക്യാംപുകള്‍, ക്രിക്കറ്റ്, കരാട്ടെ പരിശീലനം, ആരോഗ്യപരിശോധന, വ്യക്തി ത്വ വികസന ക്ലാസുകള്‍ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് മുതല്‍ 10 വരെ യുള്ള ഒരു ബാച്ചിലേക്കും, 11 മുതല്‍ 15 വയസുവരെയുള്ള മറ്റൊരു ബാച്ചിലേ ക്കുമാണ് പ്രവേശനം. ഓരോ ബാച്ചിലും പരമാവധി നൂറ് കുട്ടികളെയാണ് ഉള്‍പ്പെടുത്തുക. ജേഴ്‌സി, പന്ത്, ബൂട്ട്, സോക്‌സ് തുടങ്ങിയവ അക്കാദമി നല്‍കം. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായി രിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 25ന് മുമ്പ് പേര് നല്‍കണമെന്ന് ഭാരവാ ഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447923774, 9744630342.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!