അലനല്ലൂര്‍: പഞ്ചായത്തിലെ കാഞ്ഞിരംപാറ- മോഴിമുറ്റം റോഡിന്റെയും, വട്ടമണ്ണപ്പുറം – അണയംകോട് – ജുമാമസ്ജിദ് റോഡിന്റെയും നിര്‍മാണം തുടങ്ങി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. നിര്‍മാണോദ്ഘാ ടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്ത്, അക്ബറലി പാറോ ക്കോട്ട്, പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, സിബ്ഗത്ത് മഠത്തൊടി, കെ.ടി. ഹംസപ്പ, ഉസ്മാന് കൂരിക്കാന്, അഹമ്മദ് സുബൈര്‍, ടി.കെ.ഷംസുദ്ദീന്, എം.ബി.ബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.