കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ പൊതുവിദ്യാലയങ്ങളുടെ ഒരു വര്‍ഷത്തെ തനത് പരിപാടിയായ മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ ഒമ്പത് വിദ്യാല യങ്ങള്‍ പങ്കെടുത്തു. വീഡിയോ അവതരണം, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിക ളും അധ്യാപകരും തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പഠനോത്സവത്തി ന്റെ ഭാഗമായ കലാപരിപാടികളുടെ അവതരണം എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എംനൗഫല്‍ തങ്ങള്‍, ഗ്രാമപഞ്ചായത്തംഗം രുഗ്മിണി കുഞ്ചീരത്ത്, പ്രധാനധ്യാപിക കെ.എ രാധിക, പി.ടി.എ പ്രസിഡന്റ് ഹമീദ്. കെ, മാനേജര്‍ അലവി സംബന്ധിച്ചു. സമാപനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര മാടത്തുംപുളളി അധ്യ ക്ഷയായി. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രധാനാധ്യാപകരായ സിദ്ദീഖ് പാറോക്കോട്, എന്‍.കെ.സൂസമ്മ, കെ.സുധ, കെ.സുമ, പി.കെ.ഷാഹിന സംബന്ധിച്ചു.