അലനല്ലൂര്‍: ടി.പി.സിദ്ദീഖ് പതിനാലാമത് അനുസ്മരണത്തോടനുബന്ധിച്ചുള്ള പരിപാടിക ള്‍ ഞായറാഴ്ച തുടങ്ങുമെന്ന് ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റി അറിയി ച്ചു. 25ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ തടിയംപറമ്പ് ബിഎം സ്‌ക്വയര്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. സിപിഎം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് മൂന്നിന് രാവിലെ 9മണിക്ക് കോട്ടപ്പള്ളയില്‍ സംഘടിപ്പി ക്കുന്ന രക്തദാന ക്യാംപ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഏഴിനാണ് ഓര്‍മ്മദിനം. വൈകിട്ട് ആറിന് ചളവ സെന്ററില്‍ നടക്കുന്ന അനുസ്മരണ പൊതുയോഗം സജീവന്‍ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല ജോയിന്റ് സെക്രട്ടറിയായിരുന്നു ടി.പി. സിദ്ദീഖ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തിലാണ് സിദ്ദീഖ് മരിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സഹകരണമേഖലയില്‍ നിറസാന്നിദ്ധ്യമാ യിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!