മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തിനെത്തുന്നവര്‍ക്ക് ഹരിതചട്ടം പാലിക്കുന്നതിനാ വശ്യമായ മുന്‍ കരുതലുകള്‍ക്കും സൗജന്യ കുടിവെള്ള വിതരണത്തിനുമായി നഗര സഭയുടെ കീഴില്‍ ക്ഷേത്ര പരിസരത്ത് ഗ്രീന്‍പ്രോട്ടോക്കോള്‍ ഓഫീസ് തുറന്നു. നഗര സഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ കെ. പ്രസീത, വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി, പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്, ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമന്, ക്ലീന്‍ സിറ്റി മാനേജര്‍ ഷിബു എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ശുചീകരണ തൊഴിലാളി കള്‍, ഹരിത കര്‍മസേനാംഗങ്ങള്‍ പങ്കെടുത്തു. പൂരം നാളുകളില്‍ എല്ലാ ദിവസവും രാത്രിയിലും പുലര്‍ച്ചെയും ശുചീകരണ തൊഴിലാളികളെയും ഹരിത കര്‍മ സേനാം ഗങ്ങളെയും ഉപയോഗപ്പെടുത്തി പൂര പ്പറമ്പും പരിസരവും വൃത്തിയാക്കിവരികയാണ്. പ്ലാസ്റ്റിക്് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനായി കുട്ടകളും സ്ഥാപിച്ചിട്ടുണ്ട്.