അലനല്ലൂര്‍ : പഞ്ചായത്തിലെ കുഞ്ഞുകുളം വാര്‍ഡില്‍ വീട്ടുവളപ്പിലെ കിണറില്‍ വീണ കാളക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. അത്തിക്കുത്ത് പത്മിനിയുടെ അഞ്ചുമാസം പ്രായമുള്ള കാളക്കുട്ടിയാണ് ഏകദേശം 25 അടി താഴ്ചയും രണ്ടടിയോളം വെള്ളമുള്ളതും ആള്‍മറയില്ലാത്തതുമായ കിണറിലകപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ഏഴേ മുക്കാലടെയാ യിരുന്നു സംഭവം. വിവരം വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്താണ് അഗ്നിരക്ഷാനിലയത്തില്‍ അറിയിച്ചത്. ഇത് പ്രകാരം അഗ്നരിക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി കിണറില്‍ ഇറങ്ങി രക്ഷാ വലയിലേക്ക് കാളക്കുട്ടിയെ കയറ്റി കരയ്‌ക്കെത്തിക്കുകയായിരുന്നു. പരിക്കുകള്‍ ഇല്ല. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ വി.സുരേഷ്‌കുമാര്‍, കെ.വി.സുജിത്, എന്‍.അനില്‍കുമാര്‍, എം.ആര്‍. രാഖില്‍, ആപ്ത മിത്ര വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടു ത്തു. വാര്‍ഡ് മെമ്പര്‍ രഞ്ജിത്തും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.