പെരിന്തല്‍മണ്ണ: ലളിതവും സുതാര്യവുമായ ഇടപാടുകളിലൂടെ ജനമനസ്സുകളില്‍ വിശ്വാ സത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ മല പ്പുറം ജില്ലയിലുമെത്തി. യുജിഎസ് ഗോള്‍ഡ് ലോണിന്റെ പന്ത്രണ്ടാമത് ശാഖ പെരിന്ത ല്‍മണ്ണ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഫയര്‍ സ്റ്റേഷന് മുന്‍വശം ടി.കെ ബില്‍ഡിംഗില്‍ പ്രവര്‍ ത്തനമാരംഭിച്ചു. നജീബ് കാന്തപുരം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി.ഷാജി സ്‌ട്രോംങ് റൂം ഉദ്ഘാടനം നിര്‍വഹിച്ചു. യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി. പ്രമുഖ ബിസിനസ് സംരഭ കനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പാറോക്കോട്ടില്‍ ഉണ്ണി, പി.ജെ.ആന്റണിയുടെ സ്മരണാര്‍ഥം ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ ഹ്രസ്വചിത്ര പുരസ്‌കാരങ്ങളില്‍ മി കച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ.വേണുഗോപാല്‍ എന്നിവരെ ആദരിച്ചു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, സി.പി.എം ഏരിയ സെക്രട്ടറി രാജേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.രാജേന്ദ്രന്‍, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ.നാസര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ബി.രതീഷ്, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി രാധാമോഹനന്‍, ടെസ്റ്റയില്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു, കെവിവിഇഎസ് സെക്രട്ടറി പി.പി.അബ്ബാസ്, പൂന്താനം സ്മാരക സമിതി ചെയര്‍മാന്‍ മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, കര്‍മ്മശ്രേഷ്ഠ പുരസ്‌കാര ജേതാവ് അച്യുതന്‍ പനച്ചിക്കുത്ത്, വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് സെക്രട്ടറി സോനുശിവന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഗിരീഷ് ഗുപ്ത, യുജിഎസ് ഗ്രൂപ്പ് ഡയറക്ടര്‍ പി.കെ.അഭിലാഷ്, പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, സെയില്‍സ് മാനേജര്‍ ശാസ്തപ്രസാദ്, ഓപ്പറേഷന്‍സ് മാനേജര്‍ ഷെബീര്‍ അലി, മാര്‍ക്കറ്റിംഗ് ഹെഡ് ഷെമീര്‍ അലി, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!