മണ്ണാര്‍ക്കാട് : വസ്ത്രവൈവിധ്യങ്ങളുടെ വിസ്മയശേഖരമൊരുക്കി വസന്തം വെഡ്ഡിംഗ് കാസില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ നാനാദിക്കുകളില്‍ നിന്നും നൂറ് കണക്കിന് ആളുകള്‍ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തി.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ ഇവിടെ ലഭ്യമാകും. വിവാഹവസ്ത്രങ്ങളുടെ വിപുലമായ ശേഖരവും, ആഘോഷവേളകളെ അവിസ്മരണീ യമാക്കുന്ന കളക്ഷനുകളുമാണ് നാല്‍പ്പതിനായിരം ചതുരശ്ര അടിയിലുള്ള അതി വിശാലമായ ഷോറൂമിലൊരുക്കിയിരിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്ത ആകര്‍ഷകമായ പര്‍ദ്ദകള്‍,ഹജ്ജ്, ഉംറ വസ്ത്രങ്ങള്‍, ന്യൂബോണ്‍ ഡ്രസ്സുകള്‍, ഗര്‍ഭി ണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക സെക്ഷന്‍, കോട്ടണ്‍ വസ്ത്ര ങ്ങളുടെ ഏറ്റവും വലിയ സെലക്ഷന്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങിയ വയെല്ലാം ഒരുക്കി ഉപഭോക്താവിന്റെ വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണതയോകുക യാണ് ഈ വസ്ത്രാലയം. ഫാന്‍സി ആന്‍ഡ് ഫുട്‌വെയര്‍ കളക്ഷന്‍സ്, ഡ്രൈഫ്രൂട്ട്‌സ് വൈവിധ്യമാര്‍ന്ന വാച്ചുകളുടെ വിപുലമായ കളക്ഷനും ക്രമീകരിച്ചിട്ടുണ്ട്. പരിചയസ മ്പന്നരായ ജീവനക്കാര്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, വില്‍ചെയര്‍ സൗക ര്യം, കാര്‍പാര്‍ക്കിംഗില്‍ നിന്നുള്ള ലിഫ്റ്റ് സൗകര്യം എന്നിവ വസന്തം ഗ്രൂപ്പിന്റെ പുതി യ ശാഖയിലെ പ്രത്യേകതകളാണ്. അതിശയിപ്പിക്കുന്ന വിലക്കുറവില്‍ തികച്ചും വ്യത്യ സ്തമായൊരു ഷോപ്പിംഗ് അനുഭവമായിരിക്കും വസന്തം വെഡ്ഡിംഗ് കാസിലെന്ന് മാനേജ് മെന്റ് വ്യക്തമാക്കി.
ഉദ്ഘാടനാഘോഷങ്ങളില്‍ പങ്കെടുത്തവരില്‍ നിന്നും കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് മൈലാംപാടം സ്വദേശി റെജ യൂസഫിന് ലഭിച്ചു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഭാഗ്യശാലികള്‍ക്ക് 10000 രൂപാവീതവും നല്‍കി. കെ.ശാന്തകുമാരി എം.എല്‍.എ. സമ്മാനതുക കൈമാറി.നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ യു.ടി.രാമകൃഷ്ണന്‍, പി.അഹമ്മദ് അഷ്‌റഫ്, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.ആര്‍.സെബാസ്റ്റ്യന്‍, കെ.മന്‍സൂര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്‌ലിം, ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണ്ണിമ, വസന്തം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.അബ്ദുള്‍ ബാരി, സി.ഇ.ഒ. മുഹമ്മദ് അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.