മണ്ണാര്‍ക്കാട് : 80 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനം അംഗപരിമിതി ഉള്ളവര്‍ക്കും (ബഞ്ച്മാര്‍ക്ക് അല്ലെങ്കില്‍ അതിനു മുകളിലുള്ള പരിമി യുളളവര്‍) സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൗകര്യം നല്‍കുന്നു. വീടുകളിലിരുന്ന് വോട്ട് രേഖപ്പെടുത്തേണ്ട പ്രസ്തുത വോട്ടര്‍മാര്‍ 12ഡി ഫോറത്തില്‍ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ബന്ധപ്പെട്ട നിയോജകമണ്ഡല ത്തിലെ റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം നല്‍കണം.
ശാരീരിക വൈകല്യമുള്ളവര്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം. ബന്ധപ്പെട്ട ബി.എല്‍.ഒ വോട്ടറുടെ വീട്ടിലെത്തി അപേക്ഷ സ്വീകരിക്കും. ഇത്തരം വോട്ടര്‍മാരുടെ ലിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ സ്ഥാനാ ര്‍ത്ഥികള്‍ക്ക് വോട്ടിങ് രേഖപ്പെടുത്തുന്നത് കാണുന്നതിന് പ്രതിനിധിയെ നിയോഗി ക്കുന്നതിനും അവസരമുണ്ട്. വോട്ടിന് ഓഫീസര്‍മാര്‍ വീടുകളില്‍ എത്തുന്ന ദിവസം മുന്‍കൂട്ടി അറിയിക്കും. പോളിങ് ഓഫീസര്‍മാരുടെ സംഘം വോട്ട് ശേഖരിക്കുന്നതിന് വോട്ടറുടെ വീട്ടിലെത്തും. ഇവരോടൊപ്പം പൊലിസ് സെക്യൂരിറ്റിയും വീഡിയോഗ്രാ ഫറും ഉണ്ടാകും.