പൂക്കോട്ടൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യ പ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഷാഹീന്‍ ബാഗ് സ്‌ക്വ യറില്‍ നടന്നു വരുന്ന ഐക്യദാര്‍ഢ്യ സമരത്തില്‍ പങ്കാളികളാകുന്ന തിനായി മണ്ണാര്‍ക്കാട്ടു നിന്നും കാല്‍നടയായി ഇന്നലെ കാലത്ത് യാത്ര തിരിച്ച സമരഭടന്‍മാര്‍ക്ക് യാത്രയുടെ രണ്ടാം ദിനത്തില്‍ സ്വാതന്ത്രൃ സമര പോരാട്ടത്തിന്റെ ചരിത്രഭൂമിയായ പൂക്കോട്ടൂരില്‍ പി.ഉബൈ ദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ ന്നു. എം.ടി.അസ് ലം, ഷൗക്കത്ത് തിരുവഴാംകുന്ന്, ഉനൈസ് കൊമ്പം എന്നിവരാണ് ചൂടിന്റെ കാഠിന്യത്തെ വകവെക്കാതെ തളരാത്ത പോരാട്ട വീര്യവുമായി യാത്ര തുടരുന്നത്.കെ.എസ്.ടി.യു നേതാക്ക ളായ ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്, കെ.പി.എ.സലീം, സി.എച്ച്.സുല്‍ഫിക്കറലി,സലീം നാലകത്ത്,സഫ് വാന്‍ നാട്ടുകല്‍ എന്നിവര്‍ സംബന്ധിച്ചു.