തച്ചനാട്ടുകര:ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അഴി മതിയും സ്വജനപക്ഷപാതവും കാണിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് നാലിന് നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പി ച്ചു.തള്ളച്ചിറയില്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ ജാഥാ ക്യാപ്റ്റന്‍ ഇഎം നവാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ജാഥാ മാനേജര്‍ സികെ ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഒന്നാം ദിന പര്യടനം പടിഞ്ഞാറേ പാലോട്ടിലില്‍ സമാപിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറര്‍ ഷാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു.തിങ്കളാഴ്ച കുന്നുംപുറത്ത് നിന്നും ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വെള്ളക്കുന്ന് സമാപിക്കും.ജാഥ സമാപനം സിപിഎം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗം സജീവന്‍ ഉദ്ഘാടനം ചെയ്യും.