മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ ത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് മേഖലയിലും എല്‍.ഡി.എഫ് നേതൃ ത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് ജിഎംയുപി സ്‌കൂളിന് സമീപം നടന്ന ധര്‍ണ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശി ഉദ്ഘാടനം ചെയ്തു. പി.പരമേശ്വരന്‍ അധ്യക്ഷനായി. സിപിഎം ഏരിയ സെന്റര്‍ അംഗം കെ.ശോഭന്‍കുമാര്‍, എന്‍സിപി നേതാവ് സദക്കത്തുള്ള പടലത്ത്, ആര്‍ജെഡി നേതാവ് ശെല്‍വന്‍, കെ.പി.ജയരാജ്, സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍.അജീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.