തെങ്കര :കേന്ദ്ര അവഗണനയ്‌ക്കെതിരെയും ഫെഡറലിസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പുഞ്ചക്കോട് സെന്ററില്‍ നടന്ന ധര്‍ണ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ട റി പി.എ.റസാക്ക് മൗലവി ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി അലവി അധ്യക്ഷനായി. സിപിഐ ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി, സിപിഎം ഏരിയാ കമ്മിറ്റി അംഗം സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെചിയോടന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എം.ഉണ്ണീന്‍, പി.സി.ഇബ്രാഹിം ബാദുഷ, ആയിഷബാനു എന്നിവര്‍ സംസാരിച്ചു.