കല്ലടിക്കോട് : കരിമ്പ പഞ്ചായത്ത് പ്രവര്‍ത്തന വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 30, 20,42, 208 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 41,90,368 ലക്ഷം രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണം, കൃഷി, കുടിവെള്ളം, വെളിച്ചം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.സി.ഗിരീഷ്, എച്ച്. ജാഫര്‍, ജയവിജയന്‍ എന്നിവര്‍ സംസാരിച്ചു.