മണ്ണാര്‍ക്കാട് : ഭൂചലനത്തിലോ മറ്റോ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ രക്ഷ പ്പെടുത്തുന്നതും തിരയുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച മോക്ക്ഡ്രില്‍ കാഴ്ച ക്കാരില്‍ അമ്പരപ്പും കൗതുകവും നിറച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേ തൃത്വത്തില്‍ മണ്ണാര്‍ക്കാട് യൂനിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കാംപസിലാണ് ഇന്ന് രാവിലെ 10.45 ഓടെ മോക്ക്ഡ്രില്‍ അരങ്ങേറിയത്.
‘ഭൂചലനത്തില്‍ കോളജ് കെട്ടിടം തകര്‍ന്നതായി പ്രധാന അധ്യാപകന്റെ അറിയിപ്പെ ത്തിയപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ഞെട്ടി. കോളജ് അധികൃതര്‍ നല്‍കിയ വിവരപ്രകാരം പൊലിസും അഗ്നിരക്ഷാസേനയും പാഞ്ഞെത്തി. പിറകെ തമിഴ്‌നാട് അരക്കോണത്ത് നിന്നുള്ള 23അംഗ ദേശീയ ദുരന്തനിവാരണ സേനയും. കെട്ടിടങ്ങളില്‍ ആരെങ്കിലുമുണ്ടോയെന്ന് വിളിച്ച് ചോദിച്ചു. കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ സഹായ ത്തിനായി അഭ്യര്‍ഥിച്ചു. ഇത് കേട്ട സേനാംഗങ്ങളില്‍ ഒരു വിഭാഗം ഉപകണങ്ങളുമായി കോണ്‍ക്രീറ്റ് പൊളിച്ച് കെട്ടിടത്തിലേക്ക് കയറി. അഗ്നിരക്ഷാസേനയും മറ്റുരക്ഷാ പ്രവര്‍ത്തകരും സഹായത്തിനെത്തി. പരിക്കേറ്റവരെ പുറത്തെത്തിച്ചു. ഇവരുടെ ആ രോഗ്യനില പരിശോധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. കുതി ച്ചെത്തിയ ആംബുലന്‍സുകള്‍ പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. മുകളിലത്തെ നിലയില്‍ ഒരാള്‍ കൂടിയുണ്ടെന്നറിഞ്ഞു. അബോധാവസ്ഥയിലായിരുന്ന ഇയാളെ വടം ഉപയോഗിച്ച് താഴെയിറക്കിയപ്പോള്‍ കണ്ട് നിന്നവര്‍ കയ്യടിച്ചു.’
ആംബുലന്‍സുകളുടെയും അഗ്നിരാക്ഷസേന വാഹനങ്ങളുടെ ശബ്ദവും ദുരന്തനിവാ രണ സേനയുടെ നിര്‍ദേശങ്ങളുമെല്ലാം കേട്ട് അമ്പരന്ന് നിന്നവരില്‍ പലര്‍ക്കും പിന്നീ ടാണ് കെട്ടിടങ്ങള്‍ തകര്‍ന്നാല്‍ ആളുകളെ രക്ഷപ്പെടുത്തുന്ന രീതികള്‍ അവതരിപ്പിച്ച മോക്ക്ഡ്രില്ലാണെന്ന് അറിഞ്ഞത്. ഒരുതവണ കൂടി സേന കെട്ടിടത്തില്‍ പരിശോധന നടത്തിയ ശേഷം തിരിച്ചെത്തി തഹസില്‍ദാര്‍ രേവയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയാണ് മോ ക്ഡ്രില്‍ അവസാനിപ്പിച്ചത്. രാവിലെ തന്നെ കെട്ടിടത്തില്‍ ആവശ്യമായ സജ്ജീകരണ ങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്ലാസിന് പുറത്തി റക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു മോക്ഡ്രില്‍. ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ കെ.രാമന്‍കുട്ടി, സി.വിനോദ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റുകളായ ആശ വി.കെ മോനോ ന്‍, രേഖാ ചാക്കോ, മണ്ണാര്‍ക്കാട് ബി.ഡി.ഒ അജിത്കുമാരി, ദേശീയ ദുരന്തനിവാരണ സേന ടീം കമാന്‍ഡന്റ് ദീപക് സില്ലര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ആഷിഷ് കുമാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. , മണ്ണാര്‍ക്കാട് ഒന്ന്, കുമരംപുത്തൂര്‍ വില്ലേജ് ഓഫിസര്‍മാരും കെ.എസ്.ഇ.ബി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.