ചിറ്റൂര്‍ : സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ അധ്യാപിക സ്കൂള്ബസിടിച്ച് മരിച്ചു. കഞ്ചി ക്കോട് ഗവ. ഹൈസ്കൂളിലെ ജ്യോഗ്രഫി അധ്യാപിക നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം നങ്ങാം കുറുശ്ശി മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് പൊല്‍പ്പുള്ളി കൂളിമുട്ടത്താ ണ് അപകടം. മകനോടൊപ്പം സ്കൂട്ടറില്‍ പാലക്കാട്ടേയ്ക്ക് പോകുകയായിരുന്നു. മുന്നി ല്‍ പോകുകയായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തിയതുകണ്ട് ഇരുവരും പെട്ടെന്ന് ബ്രേ ക്കിട്ടു. ഇതോടെ സ്കൂട്ടറിനു പിന്നിലിരുന്ന മിനി പിറകിലേക്ക് വീണു. ഈ സമയം എതി രെ വന്ന സ്കൂള്‍ ബസിന്റെ ചക്രങ്ങള്‍ മിനിയുടെ ശരീരിയത്തിലൂടെ കയറിയിറങ്ങുക യായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരി ച്ചു. ചിറ്റൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേ ഷം മൃതദേഹം കഞ്ചിക്കോട് സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഭര്‍ത്താവ് റിട്ട. എസ്. ഐ.ഭവദാസ്, മക്കള്‍: അശ്വിന്‍ദേവ്, റിസ്വിന്ദേവ്.