മണ്ണാര്‍ക്കാട് : തോട്ടര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ ഉണക്കപ്പുല്ലിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്കൂള്‍ മതിലിന് പുറത്ത് ഉണക്ക പ്പുല്ലിന് തീപിടിച്ചത് മതിലിന്റെ വിടവിലൂടെ സ്കൂള്‍ വളപ്പിലേക്ക് പടരുകയായിരുന്നു ഇത് ശ്രദ്ധയില്‍പെട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തീനിയന്ത്രണവി ധേയമാക്കി. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ടി.ജയരാജന്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ എം. ഷജിത്, എം.എസ്.ഷോബിന്‍ദാസ്, ഒ.എസ്.സുഭാഷ്, ഒ.വിജിത്, ഹോം ഗാര്‍ഡ് എന്‍. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളം പമ്പ് ചെയ്ത് തീപൂര്‍ണമായും അണയ്ക്കു കയായിരുന്നു.
![](http://unveilnewser.com/wp-content/uploads/2024/01/45x10-2-1050x252.jpg)