പട്ടാമ്പി: അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച തിരുവേ ഗപ്പുറ ചെമ്പ്ര ആലിൻചോട് കൊണ്ടപ്പുറത്ത് കളത്തിൽ രാഗേ ഷിന്റെ വീട് മന്ത്രി എ കെ ബാലൻ സന്ദർശിച്ചു. വ്യഴാഴ്ച വൈകീട്ട് 4.30 തോടെയാണ് മന്ത്രി വീട്ടിലെത്തിയത്. രാഗേഷിന്റെ ഭാര്യ സാന്ദ്രയെയും കൂട്ടികളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അച്ഛൻ ശശിധരനുമായും മന്ത്രി സംസാരിച്ചു. പട്ടാമ്പി ഭൂരേഖ തഹസിൽദാർ കെ പി സക്കീർ ഹുസൈൻ, ഡപ്യൂട്ടി താഹസിൽദാർ പി ഗിരിജദേവി, എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു