ശ്രീകൃഷ്ണപുരം:അവിനാശി വാഹനാപകടത്തിൽ മരിച്ച പി യു ശിവകുമാറിന്റെ മംഗലാംകുന്നിലെ വീട്ടിൽ എത്തി മന്ത്രി എ കെ ബാലൻ കുടുംബാം ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വൈകീട്ട് 4 മണിയോടെ പുളിഞ്ചിറയിലെ ഉദയാ നിവാസിൽ എത്തിയ മന്ത്രി അച്ഛൻ ഉണ്ണി കൃഷ്ണനെയും ‘അമ്മ സത്യഭാമയെയും ആശ്വസിപ്പിച്ചു. ശിവകു മാറിന്റെ സഹോദരങ്ങളും ബന്ധുക്കളുമായ ഉദയൻ,പ്രസാദ്, ഹരിദാസ്, ശിവകുമാറിന്റെ ഭാര്യാകുടുംബം എന്നുവരുമായും മന്ത്രി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു ശങ്കർ,ജയദേവൻ,ഉദ്യോഗസ്ഥർ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു