പാലക്കാട്:ഒ.ബി.സി, മത ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ പിന്നാക്ക വികസന കോർപറേഷന് കഴിഞ്ഞ തായി പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെ കൊടുത്ത 3700 കോടിരൂപ വായ്പയിൽ കഴിഞ്ഞ മൂന്നര വർഷംകൊണ്ട് 1700 കോടിയുടെ അധിക വായ്പാ വിതരണം നടത്തിയ പിന്നാക്ക വികസന കോർപറേഷൻ ഇന്ന് കേരളത്തിലുള്ള ഏറ്റവും ലളിതവും ചുരുങ്ങിയ പലിശയ്ക്കും വായ്‌പ നൽകുന്ന പ്രധാന സ്ഥാപനമായി മാറിയിരിക്കുകയാണ്. കോർപ്പറേഷന്റെ 14 മേഖലാ ഓഫീസുകളും പ്രവർത്തനം തുടങ്ങി യതായും മന്ത്രി പറഞ്ഞു.

വീട് നിർമ്മാണം, പ്രവാസി വായ്പ പദ്ധതിയായ റിട്ടേൺ, സ്റ്റാർട്ടപ്പ് വായ്‌പാ പദ്ധതി, കുടുംബശ്രീ സി. ‌‍ഡി.എസിനുള്ള വായ്‌പ പരിധി ഉയർത്തൽ തുടങ്ങി നിരവധി പദ്ധതികൾ പുതുതായി ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ നൽകുന്ന പദ്ധതി ഏറെ ജനപ്രിയമാണ്. പിന്നാക്ക വികസന കോർപറേഷൻ മേള വായ്പ എടുത്ത സംരംഭകർക്ക് വിപണിയും ലാഭവും ഉറപ്പാക്കി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടത്തിയ ഗദ്ദികയിലൂടെ നാലരകോടിയുടെ വിപണി ഉണ്ടാക്കി. ഓൺലൈൻ വിപണിയിൽ പിന്നാക്ക വിഭാഗത്തിന്റെ 200 ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തിയതായും മന്ത്രി
കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!