പാലക്കാട്: ദാരിദ്ര്യത്തിൽ നിന്നും പിന്നാക്ക അവസ്ഥയിൽ നിന്നു മുള്ള മോച നം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോർ പ്പറേഷൻ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃ കാപരമായി പ്രവർത്തിക്കുന്ന സ്ഥാപന മാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.
പിന്നാക്ക -ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തി പ്രവർത്തിക്കുക എന്ന ത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് രാജ്യത്തെ നിയമ മായി മാറുന്നതിൽ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങി മഹാന്മാ രുടെ പ്രവർത്തനം പ്രധാന കാരണമാണ്. പിന്നാക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസം ഉറപ്പാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാ നുള്ള കേരളത്തിന്റെ ശ്രമങ്ങൾ മികച്ചതാണ്. കോർപ്പറേഷൻ നൽ കിയ 3700 കോടിരൂപ വായ്പയിൽ 80 ശതമാനവും പിന്നാക്ക വിഭാഗ ങ്ങൾക്ക് ആണ്. ഈ വായ്‌പ അർഹർക്കായി വിതരണം ചെയ്യുന്ന തിൽ കോർപ്പറേഷന്റെ ജാഗ്രതയാണ് പ്രകടമാക്കുന്നത്. സ്ത്രീ ശാക്തീകരണം സമൂഹത്തിന്റെ പുരോഗമനത്തിന് പ്രധാനമാണ്. കോർപ്പറേഷൻ വനിതാ വായ്‌പ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് മഹിളാ സമൃദ്ധി യോജന പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ മുന്നിൽ എത്തിച്ചു. ഒരു സ്ത്രീക്ക് നൽകുന്ന വിദ്യാഭ്യാസം ഒരു കുടുംബത്തിന് ഗുണം ആണെങ്കിൽ സ്ത്രീ ശാക്തീകരണം സമൂഹ ത്തിന്റെ ശാക്തീകരണമാണ്. കോർപ്പറേഷന്റെ പദ്ധതി കൾ യുവാക്കളിൽ എത്തിക്കണമെന്നും ഇതിനായി സ്‌കൂൾ, കോളേജ് തലത്തിൽ ക്രിയാത്മക ഇടപെടൽ ഉണ്ടാവണമെന്നും ഗവർണർ പറഞ്ഞു.
മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, വിശിഷ്ട വ്യക്തികളെ ആദരി ക്കല്‍ എന്നിവയും ഗവര്‍ണര്‍ നിര്‍വഹിച്ചു. കോർപ്പറേഷൻ മുൻ ഡയറക്ടർമാരായ സി ടി കൃഷ്ണൻ,മോഹൻ ശങ്കർ, ടി എ വിജയൻ,
സംഗീത് ചക്രപാണി, എ. ഐ ചാക്കോ, കെ.നാരായണൻ, എന്നിവ രെയാണ് ആദരിച്ചത്.പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി,നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ, ജില്ലാ കളക്ടർ ഡി. ബാലമുരളി,
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. നാരായണന്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ പി.കെ ശ്രീവിദ്യ ഐഎഎസ്, ജില്ലാ കെ എസ് ബി സി ഡി സി ചെയര്‍മാന്‍ ടി.കെ സുരേഷ്, മാനേജിംഗ് ഡയറക്ടര്‍ ടി.കെ ബാലഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടർന്ന് സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ അംഗങ്ങൾ മിഴാവില്‍ തായമ്പക അവതരിപ്പിച്ചു.തുടർന്ന് സ്വരല യയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പിന്നണി ഗായകരായ സുദീപ് കുമാര്‍, രാജലക്ഷ്മി, നിഷാദ്, വിഷ്ണുവര്‍ധന്‍, ഗായത്രി സുരേഷ്, ചിത്ര അരുണ്‍, സരിത രാജീവ്, മാതംഗി അജിത്ത് കുമാര്‍, അജിത്ത് സത്യന്‍, സുനില്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പം ‘അയ്യപ്പനും കോശി യും’ എന്ന സിനിമയിലൂടെ പൊതുജന ശ്രദ്ധ നേടിയ അട്ടപ്പാടിയിലെ ഗായിക നഞ്ചിയമ്മയും പങ്കെടുത്ത
സംഗീത നിശ അരങ്ങേറി.