ചന്ദ്രനഗര്‍ :തമിഴ്നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ചന്ദ്രനഗര്‍ ശാന്തി കോളനിയിലെ റോസിലി ജോണിന്റെ കുടുംബാംഗങ്ങളെ മന്ത്രി എ കെ ബാലന് വീട്ടിലെത്തി സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യ മാക്കുന്നതിന് എല്ലാ സഹായവും മന്ത്രി ഉറപ്പ് നല്കി. റോസിലി യുടെ ഭര്‍ത്താവ് ജോസ് മാളിയേക്കല്‍, മക്കളായ സണ്ണി ജോണ്‍, ഷിന്‍സണ്‍, ഷിന്‍സി, കൊച്ചുമക്കള്‍, കുടുംബാംഗമായ ഡേവിസ് മംഗലന്‍ എന്നിവരുമായി മന്ത്രി സംസാരിച്ചു. മരുതറോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാജലക്ഷ്മിയും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.മരിച്ച റോസിലിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന മരുമകള്‍ സോനാ സണ്ണിക്കും മക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. സോന അപകടനില തരണം ചെയ്തതായി കുടുംബങ്ങള്‍ അറിയിച്ചു. കൊച്ചുമക്കള്‍ പരുക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.