പാലക്കാട്:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജത ജൂബിലിയോടനുബന്ധിച്ച് ചെറിയകോട്ട മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ദ്വിദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. 29നും തുടരുന്ന ക്യാമ്പ് കെ. എസ്.ബി.സി.ഡി.സി. ജനറല്‍ മനേജര്‍ സി.യു. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍, ഡന്റല്‍, ഗൈനക്കോളജി, ത്വക്ക് രോഗ വിഭാഗങ്ങളില്‍ ചികിത്സയും മരുന്നുകളും ക്യാമ്പില്‍ ലഭിക്കും. സൗജന്യമായി രക്തപരിശോധനയും ഉണ്ട്. എച്ച്.എല്‍.എഫ്.പി.പി.റ്റി. സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ പി.വി. മധുസൂദനന്‍ അധ്യക്ഷനായി. കെ.എസ്.ബി.സി. ഡി.സി. മലപ്പുറം ജില്ലാ മാനേജര്‍ വി.ലത, സജിത്ത്, രഞ്ജിത്ത്, സജുമോന്‍ എന്നിവര്‍ പങ്കെടുത്തു.