ചിറ്റൂര്‍ :കേരളത്തിലെ ഭൂമിയുടെ ശാസ്ത്രപരമായ തരം തിരിക്കലും ജല ബജറ്റിങും അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ചിറ്റൂരില്‍ ‘തണ്ണീര്‍ത്തട സംരക്ഷണവും ജലവിഭവ പരിപാലനവും’ എന്ന വിഷ യത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു മന്ത്രി. അശാസ്ത്രീയ കൃഷിരീതികള്‍ ഒഴിവാക്കി കൃത്യതയോടെയുള്ള കൃഷിരീതികള്‍ അവലംബിക്കേണ്ട സമയം ഏറെ വൈകിയതായും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ആലത്തൂര്‍, കുഴല്‍മന്ദം, നെന്മാറ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി തയ്യാറാക്കിയ തണ്ണീര്‍ത്തട വിവരസംവിധാന റിപ്പോര്‍ട്ടുകളും ചിറ്റൂര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി തയ്യാറാക്കിയ ജലവിഭവ പരിപാലന റിപ്പോര്‍ട്ടുകളും മന്ത്രി അതാത് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറി. തുടര്‍ന്ന് ‘തണ്ണീര്‍ത്തട സംരക്ഷ ണവും കൃഷിയും’ വിഷയത്തില്‍ മലമ്പുഴ പ്രാദേശിക കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുരേഷ് ബാബു, ‘തണ്ണീര്‍ത്തട വിവര സംവിധാനം- പാലക്കാട്’, വിഷയത്തില്‍ സംസ്ഥാന ഭുവിനിയോഗ ബോര്‍ഡ് തൃശ്ശൂര്‍ മേഖലാ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ (അഗ്രികള്‍ച്ചര്‍) ആര്‍ എസ് സജീവ്, ‘തണ്ണീര്‍ത്തട സംരക്ഷണവും ഹരിതകേരളം മിഷനും’ വിഷയത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ എന്നിവര്‍ സാങ്കേതിക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. വിജയന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജെ സണ്ണി, ജല വകുപ്പ് ജില്ലാ ഓഫീസര്‍ അനിതാ നായര്‍, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.വി സുരേഷ് ബാബു, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ (അഗ്രികള്‍ച്ചറല്‍) ടീന ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!