അലനല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോ ഗിച്ച് ഭീമനാട് സെൻററിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും നാടിന് സമർപ്പിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്ര ത്തിന്റെ വരവോടെ പ്രദേശവാസികളുടെ കാലങ്ങളായുള്ള ദുരിത ത്തിന് പരിഹാരമായി. പ്രദേശത്ത് ബസ് കാത്തിരിപ്പു കേന്ദ്ര മില്ലാ ത്തത് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവ ഹിച്ചു. കല്ലടി അബൂബക്കർ അധ്യക്ഷത വഹിച്ചു. പാറശ്ശേരി ഹസ്സൻ, ഹസൈനാർ മാസ്റ്റർ, എം.ഉമ്മർ, കെ.പി ഉമ്മർ, ഒ.ചേക്കു മാസ്റ്റർ, അസീസ് മാസ്റ്റർ, ശശി, സി.ജെ രമേഷ്, ഇപ്പു, മമ്മദ് മാസ്റ്റർ, അക്കര ഹമീദ്, ബാബു മണ്ണിൽ, പടുവിൽ മാനു, വി.ജയപ്രകാശ്, കെ.കുഞ്ഞ യമ്മു, മുനീർ താളിയിൽ, മനാഫ് എന്നിവർ സംബന്ധിച്ചു.