മണ്ണാര്‍ക്കാട്: ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനലക്ഷ്യവും സേവനമാര്‍ഗവും ആവിഷ്‌ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററിഫിലിമിന്റെയും, ‘വെള്ളരിപ്രാവുകള്‍ വീഡിയോ ആല്‍ബത്തിന്റെയും പ്രകാശനം മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌ കൂളില്‍ ഇന്ത്യന്‍ റെഡ് ക്രോസ് മുന്‍ ചെയര്‍മാന്‍ വി.പി. മുരളീധരന്‍
ജെആര്‍സി സംസ്ഥാന കോഡിനേറ്റര്‍ ദണ്ഡപാണിക്ക് നല്‍കി പ്രകാശനം ചെയ്തു. ജെ ആര്‍ സി കൗണ്‍സിലര്‍ നൂര്‍ മുഹമ്മദ് മാസ്റ്ററും മാധ്യമ പ്രവര്‍ത്തകന്‍ സമദ് കല്ലടിക്കോടും ചേര്‍ന്നാണ് ഡോക്യു മെന്ററിയും സംഗീതആല്‍ബവും തയ്യാറാക്കിയത്.മലയാളത്തില്‍ ജൂനിയര്‍ റെഡ് ക്രോസിന്റെ പേരില്‍ ആദ്യമായാണ്ഇത്തര മൊരു സമ്പൂര്‍ണ്ണ കലാവിഷ്‌കാരം പുറത്തിറങ്ങുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സാംസ്‌ക്കാ രിക കെ.പി.എസ് പയ്യനെടം,പ്രധാന അദ്ധ്യാപകന്‍ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സുജാത,ശങ്കര നാരായണന്‍,പിടിഎ പ്രസിഡന്റ് അലി,കവയത്രി സിജി ചിറ്റാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ലോക വ്യാപകമായി കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ഏറ്റവും വലിയ സംഘടനറെഡ്‌ക്രോസാണ് ജെ ആര്‍ സി യെ പിന്തുണക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെയും പ്രാദേശിക ചാനലുകള്‍ വഴിയുമാണ് വീഡിയോ ആല്‍ബം പ്രേക്ഷകരിലെ ത്തിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!