പാലക്കാട്:ജില്ല ദേശീയ ഹരിത സേന മികച്ച അധ്യാപക കോര്‍ഡി നേറ്റര്‍ പുരസ്‌കാരം ചളവ ഗവ.യുപി സ്‌കൂള്‍ അധ്യാപകന്‍ പിഎസ് ഷാജിക്ക്.പ്രകൃതിസംരക്ഷണ, ജൈവ വൈവിധ്യ ഉദ്യാനം, ശല ഭോദ്യാനം, ശലഭ – പക്ഷിനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം, എന്നീ പ്രവര്‍ത്തനങ്ങളിലെ നേതൃ മികവിനാണ് പുരസ്‌കാരം. പുരസ്‌കാരം പാലക്കാട് ഡിഇഒ അനിത പുരസ്‌കാരം വിതരണം ചെയ്തു. ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടോണി, എന്‍ജിസി ജില്ലാ കോര്‍ഡിനേറ്റര്‍ ഗുരുവായൂരപ്പന്‍, പ്രശസ്ത പക്ഷി നിരീക്ഷകന്‍ അഡ്വ. നമശിവായ പാലക്കാട് വിദ്യാഭ്യാസ എന്‍ജിസി കോര്‍ഡിനേറ്റര്‍ അജേഷ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!