മണ്ണാര്‍ക്കാട്:ഇന്ത്യയെ വര്‍ഗീയമായി വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഫാസിസത്തിനെതിരായ നിര്‍ണായക പോരാട്ടമാണ് പൗരത്വ ഭേദ ഗതി നിയമത്തിനെതിരായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ.സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ പിന്നീട് കാലത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറ ഞ്ഞു.പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ഷാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ സമരവാരത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ മുസ്ലിം ലീഗ് സംഘടിപ്പിച്ച മൂന്നാംദിവസത്തെ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.സി.അബ്ദുറഹി മാന്‍ അധ്യക്ഷനായി. വി.കെ.ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി റഫീഖ് കുന്തിപ്പുഴ, ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള,മണ്ഡലം പ്രസിഡണ്ട് ടി.എ. സലാം, ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, സാംസ്‌കാരിക പ്രവര്‍ത്ത കന്‍ കെ.പി.എസ് പയ്യനെടം,ഡി.സി.സി സെക്രട്ടറി പി.ആര്‍. സുരേ ഷ്,എന്‍. ഹംസ,ടി.എ.സിദ്ദീഖ്,പി.കോയക്കുട്ടി,റഷീദ് ആലായന്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, കറുക്കില്‍ മുഹമ്മദലി,സി. ഷഫീഖ് റഹ്മാന്‍, ഹുസൈന്‍ കളത്തില്‍, നഗരസഭാധ്യക്ഷഎം.കെ.സുബൈദ,

എം.മമ്മദ്ഹാജി, എം.പി.എ.ബക്കര്‍,റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്,എം.കെ.ബക്കര്‍,എ.മുഹമ്മദലി,എം.കെ.മുഹമ്മദലി,നാസര്‍ പുളിക്കല്‍,ടി.കെ. മരക്കാര്‍,ഹുസൈന്‍ കോളശ്ശേരി,നൗഫല്‍ കളത്തില്‍,മുനീര്‍ താളിയില്‍,പ്രൊഫ.ടി.സൈനുല്‍ പ്രസംഗിച്ചു. സി.കെ.അബ്ദുറഹിമാന്‍,മുജീബ് പെരുമ്പിടി, ടി.കെ.യൂസഫ് ഹാജി,ഐ.മുഹമ്മദ്,റഷീദ് കുറുവണ്ണ, നാസര്‍ പാതാക്കര, നഗരസഭാ കൗണ്‍സിലര്‍മാരായ സി.കെ.അഫ്‌സല്‍, വി.സിറാജുദ്ദീന്‍,മാസിത സത്താര്‍, സി.എച്ച്.നുസ്‌റത്ത്, ഷഹ്ന കല്ലടി,ഷാഹിന, സക്കീന, മുനീറ സലീന,ഉണ്ണികൃഷ്ണന്‍,യൂത്ത്‌ലീഗ് ഭാരവാഹികളായ സക്കീര്‍ മുല്ലക്കല്‍, സി.മുജീബ് റഹ്മാന്‍, വി.കെ.ഷമീര്‍, സി.കെ.സദക്ക ത്തുള്ള,സമദ് പൂവ്വക്കോടന്‍,ഷമീര്‍,സ്വാലിഹ്,ആഷിദ്, സാലിഹ്, ആദില്‍, ഷമീര്‍ബാബു നേതൃത്വം നല്‍കി. സഹീര്‍ കൊളപ്പറമ്പ്, ബിന്ദു കുന്തിപ്പുഴ സമരഗീതങ്ങള്‍ ആലപിച്ചു.