മണ്ണാര്‍ക്കാട് : നഗരസഭയില്‍ കുടിവെള്ള വിതരണം കാര്യക്ഷമാക്കുന്നതിനായി അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മിക്കുന്ന പ്രവൃത്തികള്‍ മാര്‍ച്ചില്‍ തുടങ്ങും. ജലസംഭരണിയുടെ രൂപരേഖ തയ്യാറാക്കുന്ന ജോലി നടന്നുവരു ന്നതായി ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ശിവന്‍കുന്നില്‍ ഗ്യാസ് ഗോഡൗണ്‍ പരിസരത്ത് നഗരസഭ കൈമാറിയ പത്ത് സെന്റ് സ്ഥലത്താണ് ജലസംഭരണി പടുത്തു യര്‍ത്താന്‍ പോകുന്നത്. നേരത്തെ സംസ്ഥാന പദ്ധതിയലുള്‍പ്പെടുത്തി സമഗ്ര കുടിവെ ള്ള പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ശിവന്‍കുന്നില്‍ സംഭരണി നിര്‍മിക്കാന്‍ പദ്ധതി വിഭാവനം ചെയ്തത്. മണ്ണാര്‍ക്കാട് പഞ്ചായത്ത് ആയിരുന്ന സമയത്ത് സ്ഥലവും വാങ്ങി. എന്നാല്‍ പദ്ധതി നടപ്പാകുന്നത് പിന്നെയും നീണ്ടു പോയി. തുടര്‍ന്നാണ് കേന്ദ്രാവിഷ് കൃത പദ്ധതിയായ അമൃതില്‍ സംഭരണി നിര്‍മാണം ഉള്‍പ്പെടുത്തിയത്.
എട്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളി ലായാണ് നിര്‍മിക്കുക. 2.45 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. മലപ്പുറം സ്വദേശിയാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങി ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ഒരുക്കം. ആകെ 6.68 കോടി ചെലവില്‍ നടപ്പി ലാക്കുന്ന പദ്ധതിയില്‍ ജലസംഭരണിക്ക് പുറമെ ജലശുദ്ധീകരണ ശാലയില്‍ നിന്നും സംഭരണയിലേക്കുള്ള പമ്പിംഗ് മെയിന്‍, മോട്ടോര്‍ പമ്പ് സെറ്റ് എന്നിവയും സ്ഥാപിക്കും. ജലവിതരണ പൈപ്പുകളുടെ വിപുലീകരണവും നടത്തും. 1400 കണക്ഷന്‍ സൗജന്യ മായി നല്‍കും.
നിലവില്‍ ഗാര്‍ഹിക കണക്ഷന് 7500 രൂപയോളമാണ് ജലഅതോറിറ്റി ഈടാക്കുന്നത്. നഗരസഭയിലെ 29 വാര്‍ഡുകളില്‍ 8700 ഓളം വീടുകളാണ് ഉള്ളത്. ഇതില്‍ 5000ഓളം വീടുകളില്‍ ഗാര്‍ഹിക ജലകണക്ഷന്‍ ഉണ്ടെന്നാണ് 2022ലെ കണക്ക്. കുന്തിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ചോമേരി ഭാഗത്തെ ജലശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപത്തെ സംഭരണിയിലേക്ക് എത്തിച്ചാണ് നഗരസഭയിലേ ക്കും തെങ്കര പഞ്ചായത്തിലേക്കും നിലവില്‍ ജലവിതരണം നടത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി മാസത്തില്‍ 15 ദിവസമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ശിവന്‍കുന്നില്‍ ജലസംഭരണി യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരസഭയില്‍ 24 മണി ക്കൂറും കുടിവെള്ളവിതരണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ജല അതോറിറ്റി അധികൃ തര്‍ പറഞ്ഞു.