മണ്ണാര്‍ക്കാട്:അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 48ാമത് നേര്‍ച്ച ഫെബ്രു വരി 28,29 മാര്‍ച്ച് 1 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.28ന് രാവിലെ 6 മണിക്ക് അമ്പംകുന്ന് കോയാക്ക ഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് നേതൃത്വം നല്‍കുന്ന മൗലീദ് പാരായ ണത്തോടെ നേര്‍ച്ചയക്ക് തുടക്കമാകും. 24 മണിക്കൂറും നടക്കുന്ന ദിക് ര്‍ സ്വലാത്ത് മജ്‌ലിസ്,ഖുര്‍ ആന്‍ പാരായണം,ആത്മീയ സദസ് എന്നിവ യ്ക്ക് സുബൈര്‍ മുസ്ലിയാര്‍ വളാഞ്ചേരി,ഹാഫിള് ഷഫീഖ് സഖാഫി കണ്ണൂര്‍,നിഅ്മത്തുള്ള അഹ്‌സനി കാരാകുര്‍ശ്ശി,നൗഫല്‍ അഹ്‌സനി നിലമ്പൂര്‍,രിള് വാന്‍ മുസ്ലിയാര്‍ കണ്ണൂര്‍, മജീദ് മുസ്ലിയാര്‍ കൂടല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.29ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്യും.അഡ്വ.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.പികെ ശശി എംഎല്‍എ മുഖ്യാഥിതിയായിരിക്കും.സ്വാമി ആത്മദാസ് യമി മതസൗഹാര്‍ദ്ദ പ്രഭാഷണം നടത്തും.സുല്‍ഫീഖര്‍ റഹ്മാനി കോതമംഗലം മുഖ്യപ്രഭാ ഷണം നടത്തും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ്,നഗരസഭ വൈസ് ചെയര്‍മാന്‍ ടി ആര്‍സെബാസ്റ്റ്യന്‍ സിപി എം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍,അഡ്വ ടികെ സുനില്‍ തുടങ്ങിയവര്‍ സംസാരിക്കും.മാര്‍ച്ച് ഒന്നിന് കാലത്ത് 8 മണിക്ക് നേര്‍ച്ചയ്ക്ക് പതാക ഉയര്‍ത്തും.നേര്‍ച്ചയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും ഘോഷയാത്രയോടെ അപ്പപ്പെട്ടികളുടെ വരവുണ്ടാകും.വൈകീട്ട് 6 മണിക്ക് നടക്കുന്ന ബുര്‍ദ ഖവാലി മജ്‌ലി സുകള്‍ക്ക് നൗഷാദ് റഹ്മാനി കോട്ടോപ്പാടം,മഹ്ഫൂസ് കമാല്‍ തൃശൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. നേര്‍ച്ചയുടെ ഭാഗമായി സൗജന്യ സുന്ന ത്ത് ക്യാമ്പ് നടക്കും.നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസി കള്‍ക്ക് 24 മണിക്കൂറും അന്നദാനമുണ്ടാകും. വിശ്വാസികളുടെ സൗക ര്യാര്‍ത്ഥം 24 മണിക്കൂറിലും പ്രവര്‍ത്തിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ നേര്‍ച്ചനഗരയില്‍ പ്രവര്‍ത്തിക്കും.വാര്‍ത്താ സമ്മേളനത്തില്‍ അമ്പം കുന്ന് കോയാക്ക ഫണ്ട് ഭാരവാഹികളായ മുബാറക്ക് അമ്പംകുന്ന്, മുജീബ് അമ്പംകുന്ന്,സൈഫുദ്ധീന്‍ അമ്പംകുന്ന്,സുബൈര്‍ മുസ്ലിയാര്‍ വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!