മണ്ണാര്‍ക്കാട്:വേനലായതോടെ അടിക്കാടുകള്‍ ഉണങ്ങി മണ്ണാര്‍ക്കാട് താലൂക്കില്‍ തീപ്പിടുത്തം വ്യാപകം.പരിഭ്രാന്തരായി നാട്ടുകാരും നെ ട്ടോട്ടമോടി ഫയര്‍ഫോഴ്സും. ഇന്ന് മാത്രം മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലെ ജനവാസമേഖലയില്‍ മൂന്നിട ത്ത് തീപ്പിടിത്തമുണ്ടായി.മണ്ണാര്‍ക്കാട് ചങ്ങലീരി ഗോവിന്ദാപുരം ശാന്തി നഗര്‍,നാട്ടുകല്‍ താണിക്കുണ്ട് തള്ളച്ചിറ,വെള്ളിനേഴി എന്നി വടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്.ചങ്ങലീരി ഗോവിന്ദാപുരം ശാന്തിനഗറില്‍ ടോമിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപ്പി ടിത്തമുണ്ടായത്.ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വട്ടമ്പലത്തുനിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ജന വാസമേഖല ആയതിനാല്‍തന്നെ തീ ആളിപ്പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തച്ചനാട്ടുകര നാട്ടുകല്‍ താണിക്കുണ്ട് തള്ളിച്ചിറ ഭാഗത്തും തീപ്പിടിത്തമുണ്ടായി. ഇവിടെ അര ഏക്കറോളം സ്ഥലത്തെ പുല്‍ക്കാടുകളിലാണ് തീപടര്‍ന്ന് നാശനഷ്ടമുണ്ടായത്. വൈകുന്നേരത്തോടെ വെള്ളിനേഴി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച പറമ്പിലും തീപ്പിടിത്തമുണ്ടായി. ഇതിനു ചുറ്റും ഏറെ ജനങ്ങള്‍ താമസിക്കുന്ന ഇടംകൂടിയാണ്. താലൂ ക്കിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലെല്ലാം തീപ്പി ടിത്തമുണ്ടായിരുന്നു. ഇതോടെ എല്ലാ ഭാഗത്തേക്കും നെട്ടോട്ടമോടി വട്ടമ്പലത്തെ ഫയര്‍ഫോഴ്സ് യൂണിറ്റും തളരുകയാണ്.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എന്‍.മുരളി, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ മനോജ്, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ മാരായ കൃഷ്ണദാസ്, രമേശ്, പ്രശാന്ത്, ഹോംഗാര്‍ഡ് നാരായണ്‍കുട്ടി, ഡ്രൈ വര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളില്‍ തീയണച്ചത്.