മണ്ണാര്‍ക്കാട്:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് പ്രക്ഷോഭ രാത്രി സംഘടിപ്പിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ട ത്താണി ഉദ്ഘാടനം ചെയ്തു.ഇന്ത്യ വിഭജിക്കണമെന്ന് ആദ്യം ആവശ്യ പ്പെട്ടത് ഹിന്ദു മഹാസഭയാണെന്ന് അദ്ദേഹം പറഞ്ഞു.പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.ഹനീഫ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ.കരീം,ജില്ലാ പ്രസി ഡന്റ് കളത്തില്‍ അബ്ദുല്ല,എന്‍.ഷംസുദ്ദീന്‍ എംഎല്‍എ, ഹനീഫ മുന്നിയൂര്‍, മരയ്ക്കാര്‍ മാരായമംഗലം, എം.എം.ഹമീദ് തുടങ്ങിയവര്‍ എന്നിവര്‍ സംസാരിച്ചു. രാജ്യത്തിന്റെ ഐക്യവും പൈതൃകവും ഭരണ ഘടനയും തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭ രാത്രിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ യെടുത്തു.ഇശല്‍ സന്ധ്യ, ഏകാംഗു നാടകം, വിടല്‍ കെ.മൊയ്തു വിന്റെ ഗാനാലാപനം എന്നിവയും അരങ്ങേറി.