കാഞ്ഞിരപ്പുഴ: മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1993-94 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. മലമ്പുഴ ഉദ്യാനത്തില്‍ വെച്ചായിരുന്നു സഹപാഠികളുടെ സംഗമം നടന്നത്. കുടുംബത്തോടൊ പ്പമാണ് പഴയ കൂട്ടുകാരെ കാണാന്‍ പലരുമെത്തിയത്. ഈ ഒത്തുചേരലിനും കണ്ടുമുട്ട ലിനും വര്‍ഷങ്ങളുടെ ഇടവേളയുണ്ടായിരുന്നുവെങ്കിലും ആദ്യകാഴ്ചയില്‍ തന്നെ അവര്‍ പഴയ ചങ്ങാതിമാരായി. സ്‌കൂളോര്‍മ്മകളും കുടുംബവിശേഷങ്ങളുമെല്ലാം പങ്കുവെച്ച് സംഗമത്തെ അവിസ്മരണീയമാക്കി. പാലക്കാട് കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവട ങ്ങളിലേക്ക് ഉല്ലാസയാത്രയും നടത്തി. വിദേശത്ത് നിന്നും ജില്ലയുടെ പലഭാഗത്ത് നിന്നു മാണ് പലരും കൂട്ടുകാരെ കാണാനും സ്‌നേഹംപുതുക്കാനുമായി എത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!