മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമരകാലത്ത് വള്ളുവനാടിന്റെ ഗവര്‍ണറും മണ്ണാര്‍ക്കാട് പ്ര ദേശത്തെ സ്വതന്ത്ര്യ സമര പോരാട്ടങ്ങളുടെ നായകനുമായിരുന്ന കുമരംപുത്തൂര്‍ സീതി ക്കോയ തങ്ങളുടെ നൂറ്റി രണ്ടാം രക്തസാക്ഷിത്വ ദിനമായ നാളെ വൈകിട്ട് ആറു മണി ക്ക് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സെന്ററില്‍ വെച്ച് പള്ളിക്കുന്ന് സാദാത്ത് കമ്മറ്റി സീതിക്കോയ തങ്ങള്‍ അനുസ്മരണം നടത്തും. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മണ്ണാര്‍ക്കാട് പ്രദേശത്തും അട്ടപ്പാടി മലനിരകളിലും നിരന്തരം പോരാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കിയ സീതിക്കോയ തങ്ങളെ 1922ജനുവരി 9നാണ് ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി അഗ്‌നിക്കിരയാക്കിയത്. ആ ധീരദേശാഭിമാനിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ അയവിറ ക്കുന്ന അനുസ്മരണ പരിപാടി സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെ.കെ.എസ് തങ്ങള്‍ അധ്യക്ഷനാകും. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാ ടത്ത് , ചരിത്ര അധ്യാപകന്‍ ഡോ.ടി.സൈനുല്‍ ആബിദ് , ഗ്രന്ഥകാരന്‍ നസ്‌റുദ്ധീന്‍ മണ്ണാര്‍ക്കാട്, പി.എം.നൗഫല്‍ തങ്ങള്‍ , പി.എം. പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.