മണ്ണാര്‍ക്കാട് : വീട്ടുമുറ്റത്തെ കിണറില്‍ വീണ മൊബൈല്‍ഫോണെടുക്കാന്‍ കയറുപ യോഗിച്ച് ഇറങ്ങി തിരിച്ച് കയറാനാകാതെ കിണറില്‍ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 6.15ന് കാരാകുര്‍ശ്ശി സ്രാമ്പിക്കലിലാണ് സംഭവം. പാറക്കപള്ളിയേല്‍ ഇഖ്ബാല്‍ (33) ആണ് കിണറിനകത്ത് കുടുങ്ങിയത്. അബദ്ധത്തില്‍ കിണറിലേക്ക് വീണ മൊബൈല്‍ഫോണെടുക്കാന്‍ മറ്റൊ ന്നും ചിന്തിക്കാതെ യുവാവ് വെള്ളംകോരുന്ന പ്ലാസ്റ്റിക് കയര്‍ അരയില്‍കെട്ടി കിണറ്റി ലേക്കിറങ്ങുകയായിരുന്നു. 35 അടിയോളം ആഴമുള്ള കിണറില്‍ അരയാള്‍പൊക്ക ത്തില്‍ വെള്ളമുണ്ടായിരുന്നു. കിണറിനടിയിലെത്തിയ ഇഖ്ബാല്‍ മൊബൈല്‍ഫോണ്‍ മുങ്ങിയെടുത്തു. പിന്നീട് കയര്‍വഴി തിരിച്ചുകയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുറ ച്ചുസമയം കഴിഞ്ഞ് വീട്ടുകാര്‍ നോക്കുമ്പോള്‍ ഇയാള്‍ തിരിച്ചുകയറാനാവാതെ കിണ റിനടിയിലെ റിങ്ങില്‍ പിടിച്ചിരിക്കുന്നതാണ് കണ്ടത്. ഇവര്‍ അയല്‍വാസികളോടും വിവരം പറയാതിരുന്നതിനാല്‍ മറ്റുള്ളവരും സംഭവം അറിയാന്‍ വൈകി. പിന്നീട് വീട്ടുകാര്‍ തന്നെയാണ് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ്് റെസ്‌ക്യൂ ഓഫീസര്‍ ടി. ജയരാജന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. യുവാവിന് മറ്റുആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടതോടെ സുര ക്ഷാവല താഴേക്കിറക്കി കൊടുത്തു. ഇയാള്‍തന്നെ ഇതില്‍കയറിയിരുന്നു. തുടര്‍ന്ന് 15മിനുട്ട് നീണ്ട പരിശ്രമത്തില്‍ നാട്ടുകാരുടെ സഹായത്തോടെ സേന വല വലിച്ചുയര്‍ ത്തി യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഒറ്റയ്ക്ക് തിരിച്ചുകയറാനുള്ള ശ്രമത്തിനിടെ യുവാവിന്റെ ഉള്ളംകൈയിലെ തൊലി അടര്‍ന്നുപോയതൊഴിച്ചാല്‍ മറ്റു പരിക്കുകളൊന്നുമില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി. റിജേഷ്, എം. മഹേഷ്, ഒ.എസ്. സുഭാഷ്, എം. രമേഷ്, ഒ. വിജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.