മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവ ശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകര്‍ന്നും ഷാഹീന്‍ബാഗില്‍ അതിജീവന പോരാട്ടം നടത്തുന്ന സമരഭടന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര വാരത്തിന് ആവേശത്തുടക്കം. കോടതിപ്പടിയില്‍ പ്രതീകാത്മ കമായി ഒരുക്കിയ ഷാഹീന്‍ ബാഗ് സ്‌ക്വയറില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ സമരവാരം ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങള്‍ എതിര്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ലെന്ന് കെ ശങ്കരനാരായണന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കാനുള്ള ശ്രമത്തെ കൂട്ടായ്മയോടെ പ്രതികരിക്കേണ്ട കാലമാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ കക്ഷി രാഷ്ട്രീ യത്തിനതീതമായി പൗരന്‍ എന്ന നിലയില്‍ കൂട്ടായ്മയോടെ പ്രതി കരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭദ്രതയും അഖണ്ഡതയും തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യാതിഥിയായി.സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ,ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദു ള്ള,എന്‍.ഹംസ, പൊന്‍പാറ കോയക്കുട്ടി,റഷീദ് ആലായന്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍,നാസര്‍ കൊമ്പത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍ ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി സംസാരി ച്ചു.പി.എ.അബ്ദുല്‍ ഹയ്യും സംഘവും സി.എ.എ വിരുദ്ധ സംഗീതാ വിഷ്‌കാരവും കവി മധു അലനല്ലൂര്‍ കവിതാലാപനവും നടത്തി.

മണ്ഡലം ഭാരവാഹികളായ എം.മമ്മദ് ഹാജി, കെ.ആലിപ്പുഹാജി, എം.പി.എ.ബക്കര്‍,തച്ചമ്പറ്റ ഹംസ, ഒ.ചേക്കു, എം.കെ.മുഹമ്മദലി, ഹുസൈന്‍ കളത്തില്‍, സി.ഷഫീഖ് റഹ്മാന്‍, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, എം.കെ.ബക്കര്‍,ഹുസൈന്‍ കോളശ്ശേരി, ആലാ യന്‍ മുഹമ്മദലി, നാസര്‍ പുളിക്കല്‍ ,ടി.കെ.മരക്കാര്‍, നഗരസ ഭാധ്യ ക്ഷ എം.കെ. സുബൈദ,പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍,മുഹമ്മദലി അന്‍സാരി,യൂസഫ് പാക്കത്ത്, പാറ ശ്ശേരി ഹസ്സന്‍,അസീസ് പച്ചീരി,കെ.പി.ഉമ്മര്‍, കെ.സി.അബ്ദുറഹി മാന്‍,റഫീഖ് കുന്തിപ്പുഴ,മജീദ് തെങ്കര,പി.എസ്.അബ്ദുല്‍ അസീസ്, പി.എം.നവാസ്, സി.പി.ബാപ്പുട്ടി, റഷീദ് കള്ളമല, എം.കെ.മുഹമ്മ ദലി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി,ജനറല്‍ സെക്ര ട്ടറി മുനീര്‍ താളിയില്‍,ഷറഫു ചങ്ങലീരി,നൗഫല്‍ കള ത്തില്‍, നൗഷാദ് വെള്ളപ്പാടം,എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ്, ജനറല്‍ സെക്രട്ടറി കെ.ടി. ഹംസപ്പ,വനിതാ ലീഗ് മണ്ഡലം പ്രസിഡ ണ്ട് റഫീഖ പാറോക്കോട്, ജനറല്‍ സെക്രട്ടറി സി.കെ.ഉമ്മുസല്‍മ, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം,ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി,ജില്ലാ സെക്രട്ടറി പി.അജ്മല്‍റാഫി, സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.പി.എം. സലാഹുദ്ദീന്‍, ജില്ലാ സെക്രട്ടറി പ്രൊഫ. ടി.സൈനുല്‍ ആബിദ്, പെന്‍ഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി യൂസഫ് മിഷ്‌കാത്തി നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!