അട്ടപ്പാടി: ഫെയ്സ്ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഗളി കള്ളമല പടിഞ്ഞാറേക്കര വീട്ടില്‍ ശ്രീജി ത്ത് രവീന്ദ്രന്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഡല്‍ ഹി കലാപവുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയത്.ട്രംപ് തിരികെ പോയ ശേഷം കാണിച്ച് തരാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധം സമാധാനപരമായത് കൊണ്ട് ക്ഷമിച്ചതാ ണെന്നും കണ്ണടച്ചപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലു വിളിക്കുന്നോ? നട്ടെല്ലില്ലാത്ത മൗനി സര്‍ക്കാരാണെന്ന് വിചാരിച്ചോ ,ട്രംപ് ഒന്ന് പോയിക്കോട്ടെ,തീവ്രവാദികളെ നിങ്ങള്‍ക്കുണ്ട്.സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജി കുറച്ച് നാളല്ലേ ആഭ്യന്തരത്തില്‍ പവര്‍ഫുളായി ഉണ്ടായിരുന്നുള്ളൂ.ആഭ്യന്തര മന്ത്രി എന്താണെന്ന് നിങ്ങള്‍ കണ്ടിട്ടില്ല.കാശ്മീരിനെ വിഘടനവാദികളെ അടിച്ചൊതുക്കാമെങ്കി ലാണോ നാലിലൊന്നില്ലാത്ത നിങ്ങള്‍ എന്നും തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ശ്രീജിത്ത് വെല്ലുവിളിച്ചു. ഇതിനെതി രെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയും എസ്‌കെഎസ്എസ്എഫ് അട്ടപ്പാടി മേഖലാ കമ്മിറ്റിയും അഗളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീജിത്തിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടു ത്തിരിക്കുന്നത്.ഒരു പ്രത്യേക മതവിഭാഗത്തെ ആക്ഷേപിക്കുന്നതി നൊപ്പം അസഭ്യ പരാമര്‍ശങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന വീഡിയോ യാണ് ഇയാള്‍ ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.