പനമണ്ണ: കെ.എ.ടി.എഫ്. പാലക്കാട് റെവന്യു ജില്ലാ കായിക വിംങിന്റെ നേതൃത്വത്തി ല്‍ പനമണ്ണ വാമോസ് ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന ജില്ലാ അധ്യാപക ടൂര്‍ണമെന്റില്‍ മണ്ണാര്‍ക്കാട് ജേതാക്കളായി. രണ്ട് പൂളുകളായി മത്സരിച്ച ടീമുകളില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഷൊര്‍ണൂരിനെയാണ് മണ്ണാര്‍ക്കാട് പരാജയപ്പെടുത്തിയത്. മികച്ച കളി ക്കാരനായി മണ്ണാര്‍ക്കാടിന്റെ ഷഫീറും, മികച്ച ഗോള്‍കീപ്പറായി കരീമും തിരഞ്ഞെ ടുക്കപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.സൈനുല്‍ ആബിദ് മത്സരം ക്വിക്ക് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.ഹംസ അന്‍സാരി, ജില്ലാ ജനറല്‍ സെക്രട്ടറി എം.ടി.എ.നാസര്‍, ജില്ലാ ട്രഷറര്‍ ഹക്കീം മണ്ണൂര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ജേതാക്കള്‍ക്ക് ംസ്ഥാന സെക്രട്ടറി നൂറുല്‍ അമീനും റണ്ണേഴ്‌സിന് കരീം മുട്ടുപാറയും ട്രോഫികള്‍ സമ്മാനിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞലവി മാസ്റ്റര്‍, ടി.സൈതലവി, അബ്ദുറബ്ബ്, കുഞ്ഞുമുഹമ്മദ്, എം.പി.ഷിഹാബുദ്ദീന്‍, നിസാര്‍ അഹ്മദ്, കെ.കെ.റിയാസു ദ്ദീന്‍, ജില്ലാ സെക്രട്ടറി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!