പട്ടാമ്പി: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സ്വര്‍ണകപ്പ് ഘോഷയാത്രക്ക് പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കലോത്സവം വിദ്യാര്‍ത്ഥികളുടെ ഏറ്റവും മികച്ച സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ അടയാളം കൂടിയാണെന്ന് എം. എല്‍.എ. പറഞ്ഞു. കലോത്സവത്തില്‍ ഈ വര്‍ഷം പാലക്കാട് വിജയികളാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മലപ്പുറത്ത് നിന്ന് പാലക്കാട് ജില്ലയിലേക്ക് എത്തിച്ച സ്വര്‍ണ്ണക്കപ്പ് കൊപ്പത്ത് നരിപറമ്പ ജി.യു.പി.എസില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.വി മനോജ് കുമാര്‍ മലപ്പുറം അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് അഷറഫ് പെരുമ്പള്ളിയി നിന്ന് ഏറ്റുവാങ്ങിയ ശേഷ മാണ് പട്ടാമ്പി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കിയത്. തുടര്‍ന്ന് ചെറുതുരുത്തി ഗവ ഹൈസ്‌കൂളില്‍ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷാജി മോന് സ്വര്‍ണകപ്പ് കൈമാറി. സ്വര്‍ണകപ്പ് ഘോഷയാത്ര നാളെ വൈകിട്ട് ഇത്തവണ ത്തെ കലോത്സവ വേദിയായ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും.
പരിപാടിയില്‍ പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ആനന്ദവല്ലി, പൊതു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. വിജയന്‍, പ്രധാനധ്യാപിക ടി. രാധ, പി.ടി.എ പ്രസിഡന്റ് കെ.എം.എ ജലീല്‍, എ.ഇ.ഒമാര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, പട്ടാമ്പി സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ബാന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.