കോങ്ങാട്: ബസ് സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ച രാത്രി മൊപ്പെഡ് മറിഞ്ഞ് പരിക്കേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് – ശ്രീകൃഷ്ണപുരം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ കോങ്ങാട് കാക്കയംകോട് അമൃതനിവാസില്‍ ചെന്താമരാക്ഷനാണ് (ചെ ന്താമര -52) മരിച്ചത്. ജോലി കഴിഞ്ഞ് ശ്രീകൃഷ്ണപുരത്ത് നിന്നും കോങ്ങാട്ടേക്ക് വന്ന് അവിടെ നിന്ന് രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കോങ്ങാട് പഴയ പൊലിസ് സ്റ്റേഷന് സമീപത്താണ് ചെന്താമര സഞ്ചരിച്ച മൊപ്പെഡ് മറിഞ്ഞത്. മുണ്ടൂര്‍ – തൂത റോഡ് പണിയുടെ ഭാഗമായി റോഡിന്റെ ഒരു ഭാഗം അല്പം ഉയര്‍ന്ന് നില്ക്കുന്നതില് തട്ടിയാണ് മൊപ്പെഡ് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറ ഞ്ഞു. കോങ്ങാട്ടെ സ്വാകര്യ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ഇവിടെ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു, മക്കള്‍: അമൃത, അനുഗ്രഹ.