കാഞ്ഞിരപ്പുഴ : ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ ഉദ്യാന ത്തിലേക്ക് സന്ദര്‍ശകപ്രവാഹം. ഡിസംബര്‍ 26 മുതല്‍ 31 വരെ 28,394 പേര്‍ ഉദ്യാനത്തി ലെത്തിയതായാണ് കണക്ക്. ആറു ദിവസത്തെ ടിക്കറ്റ് കളക്ഷനിലൂടെ 8,16,290 രൂപ ആകെ വരുമാനം ലഭിച്ചു. ഉദ്യാനചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. മുതിര്‍ന്നവരും കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും ഉള്‍പ്പടെ ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി ഉദ്യാനത്തിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തിയ കാഴ്ചയായിരുന്നു.
ഡിസംബര്‍ 26ന് 2,615 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചപ്പോള്‍ ടിക്കറ്റ് കളക്ഷനിലൂടെ ലഭിച്ചത് 76,775 രൂപയാണ്. 27ന് 2,308 പേരെത്തിയപ്പോള്‍ 67,430 രൂപയും 28ന് 4,484 പേര്‍ സന്ദര്‍ശി ച്ചപ്പോള്‍ 1,27,570 രൂപയും 29ന് 3991 സന്ദര്‍ശകരെത്തിയപ്പോള്‍ 1, 12, 535 രൂപയും 30ന് 4,263 പേര്‍ സന്ദര്‍ശിച്ചതില്‍ 1,24,310 രൂപയും 31ന് 10733 പേരെത്തിയപ്പോള്‍ 3,07, 670 രൂപയും വരുമാനമായി ലഭിച്ചു. ടിക്കറ്റ് വരുമാനത്തിന് പുറമേ ബോട്ട് സവാരി, സ്റ്റില്‍ഫോട്ടോ, സോര്‍ബിംഗ് ബോള്‍, പെഡല്‍ കാര്‍ എന്നിവയിലൂടെയുമാണ് ഇത്രയും കളക്ഷന്‍. മുന്‍വര്‍ഷം 7,67,910 രൂപയായിരുന്നു വരുമാനം ലഭിച്ചത്. ഇത്തവണ വര്‍ധനവുണ്ടായി.
ഉദ്യാന പരിപാലന കമ്മിറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരു ക്കിയ വാടികാസ്മിതം സംസ്‌കാരിക സായാഹ്നവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷി ച്ചു. കലാപരിപാടികള്‍ അരങ്ങേറിയ വൈകുന്നേരങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. മാനത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വാക്കോടന്‍ മലയുടെ വശ്യസൗന്ദര്യ ത്തിന് കീഴെയുള്ള അണക്കെട്ടും മനോഹരമായ ഉദ്യാനത്തിന്റെ കാഴ്ചയുമെല്ലാം സമ്മാ നിക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് കുട്ടികളുടെ പാര്‍ക്ക്. കഴിഞ്ഞ വര്‍ഷം ഡിസം ബറിലാണ് പാര്‍ക്ക് നവീകരിച്ചത്. പ്രവേശന കവാടത്തിന് സമീപം നിര്‍മിച്ചിട്ടുള്ള ഗജവീരന്‍ കോങ്ങാട് കുട്ടിശങ്കരന്റെ പ്രതിമയും സഞ്ചാരികള്‍ക്ക് കൗതുകകാഴ്ചയാണ്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്.