മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീക രിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് മേഖലയില്‍ പുരോഗമിക്കു ന്നു. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ട് കിലോ മീറ്റര്‍ ഭാഗത്ത് കലുങ്കുകള്‍, അഴുക്കുചാല്‍, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. റോഡ രുകിലെ മരങ്ങളും മുറിച്ച് നീക്കുന്നുണ്ട്. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ അറുപത് ശത മാനത്തോളം പൂര്‍ത്തിയായതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറി യിച്ചു.
ഗതാഗതം പൂര്‍ണമായി തടസപ്പെടുത്താത്ത രീതിയിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ കഴിയുന്നമുറയ്ക്ക് റോഡിന്റെ പ്രതലത്തിലെ ജോലിക ളിലേക്ക് കടക്കും. 13.6 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന റോഡിന്റെ പ്രതലത്തില്‍ രണ്ട് പാളി ടാറിംങാണ് നടത്തുക. നവീകരിക്കപ്പെടുന്ന റോഡിന്റെ ടാറിംങ് പ്രവൃത്തി കള്‍ മഴക്കാലത്തിന് മുമ്പേ ആരംഭിക്കാനാണ് നീക്കം. തിരക്കേറിയ സ്ഥലങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാതകളും നിര്‍മിക്കും. റോഡില്‍ നിന്നും 15 സെന്റീ മീറ്റര്‍ ഉയര്‍ത്തി ഒന്നര മീറ്റര്‍ വീതിയില്‍ ഓടുപാകിയാണ് കൈവരികളോടു കൂടിയ നടപ്പാത ഒരുക്കുക. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് ബേയും കാത്തിരിപ്പു കേന്ദ്രങ്ങളും നിര്‍മിക്കും. വൈദ്യുതി തൂണുകള്‍, ടെലികോം ലൈനുകള്‍, കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ടെന്‍ഡര്‍ നടപടികളിലാണെന്നും അറിയുന്നു.
ആദ്യ ഘട്ട നവീകരണത്തിനായി 44 കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. ഒരുപാടു കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് റോഡ് നവീകരണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നവീകരണം തുടങ്ങിയത്. 15 മാസ കാലാവധിയില്‍ കാസര്‍ ഗോഡ് സ്വദേശിയാണ് പ്രവൃത്തി കരാര്‍ ഏറ്റൈടുത്തിട്ടുള്ളത്. 53 കിലോ മീറ്റര്‍ ദൂരം വരുന്ന അന്തര്‍ സംസ്ഥാന പാത മൂന്ന് ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. ഇതില്‍ ആനമൂളി മുതല്‍ മുക്കാലി വരെയുള്ള 11 കിലോ മീറ്റര്‍ ദൂരത്തില്‍ രണ്ടാം ഘട്ടവും, മുക്കാലി മുതല്‍ ആനക്കട്ടി വരെ 34 കിലോ മീറ്റര്‍ ദൂരത്തില്‍ മൂന്നാം ഘട്ട നവീകര ണവും നടത്തും. ആനമൂളി മുതല്‍ മുക്കാലി വരെ വനഭാഗങ്ങള്‍ വരുന്ന ഇടങ്ങളില്‍ പാര്‍ക്കിംഗ് വേണ്ടി വരാത്തതിനാല്‍ ഈ ഭാഗത്ത് നിലവിലുള്ള വീതിയിലാണ് റോഡ് വികസിപ്പിക്കുക. രണ്ടാം ഘട്ടത്തിന് 23.97 കോടി രൂപയുടെയും മൂന്നാം ഘട്ടത്തിന് 204 കോടി രൂപയുടെയും സാമ്പത്തിക അനുമതിക്കായി കേരള റോഡ് ഫണ്ട് ബോര്‍ഡ് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത് തന്നെ ചേരുന്ന കിഫ്ബി ഭരണസമിതി യോഗം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ.