അലനല്ലൂര്‍: എടത്തനാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തികള്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നേരിട്ടെത്തി വിലയിരുത്തി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.15 കോടി ചെലവിലാണ് നിര്‍മാണം.കാലതാമസം കൂടാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്നും പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുന്നതി നായുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും എംഎല്‍എ അറിയി ച്ചു. ചലഞ്ചേഴ്‌സ് ക്ലബ്ബ് സെക്രട്ടറി നസീര്‍ പടുകുണ്ടില്‍ ഷാനവാസ് മാസ്റ്റര്‍ കരീം മാസ്റ്റര്‍ പടുക്കുണ്ടില്‍ കെവിവിഇഎസ് എടത്തനാട്ടു കര യൂണിറ്റ് പ്രസിഡന്റ് ഷമീം കരുവള്ളി സക്കീര്‍ നാലുകണ്ടം അബു പൂളക്കല്‍ റഷീദ് ഡൗണ്‍ലോഡ് നൗഷാദ് പുത്തംക്കോട്ട് സാജിദ് ചക്കംതൊടി റഹീസ് വിപി ,മന്‍സൂര്‍ ടിപി,സുനീര്‍ വിപി, ഹബീബ് എംപി എന്നിവരും സംബന്ധിച്ചു.