പാലക്കാട് :ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാന മെന്നും നമ്മൾ അനുഭവിക്കുന്ന സുരക്ഷിതത്വം കാലങ്ങളായി പൊരുതി നേടിയ താണെന്നും പ്രൊഫ. സുജ സൂസൻ ജോർജ് പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജത ജൂബിലിയോടനുബന്ധി ച്ച് കോട്ടമൈതാനത്ത് ‘നവോത്ഥാനവും ആധുനിക കേരളവും’ എന്ന വിഷയത്തിൽ സംസാരിക്കുകയാ യിരുന്നു അവർ.
ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകർക്ക് എല്ലാ ജാതിക്കാരെയും ഉണർത്തുവാനും അയിത്തത്തിനും അനാചാരത്തി നും എതിരെ അണിനിരത്തുവാനും കഴിഞ്ഞു. ഇന്ത്യയിൽ പല സം സ്ഥാനങ്ങളിലും വർഗ്ഗീയത പടരുകയും കലാപം ഉണ്ടാവുകയും ചെയ്യുമ്പോഴും കേരളം സുരക്ഷിതമായിരുന്നു. വർഗീയത പടരാതി രിക്കുന്നത് നമ്മൾ നേടിയ നവോത്ഥാനത്തിന്റെ ഫലമായാണ്. നവോത്ഥാനത്തിന്റെ അഗ്നി അണഞ്ഞ് പോവാതിരിക്കുവാൻ നമ്മൾ ജാഗ്രതയുള്ളവരായിരിക്കണമെന്നും പ്രൊഫസർ പറഞ്ഞു.
കഥാകൃത്ത് ടി. കെ. ശങ്കരനാരായണൻ അധ്യക്ഷനായ പരിപാടി യിൽ കുഞ്ചൻ സ്മാരക സെക്രട്ടറി എ. കെ. ചന്ദ്രൻ കുട്ടി, കെ.എസ്. ബി.സി.ഡി.സി ചെയർമാൻ ടി.കെ. സുരേഷ് , കൺവീനർ ടി. ആർ. അജയൻ, അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ എന്നിവർ സംസാരിച്ചു.