മണ്ണാര്‍ക്കാട്:സിഎംപി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി പി കലാധരന്‍ നയിക്കുന്ന ദ്വിദിന ഭരണഘടനാ സംരക്ഷണ ജാഥ ചാലിശ്ശേരിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് സിവി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍സ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗം തമ്പി ചന്ദ്രന്‍,ജാഥാ ക്യാപ്റ്റന്‍ പി കലാധരന്‍ ഏരിയാ സെക്രട്ടറി ഹമീദ് ചാലിശ്ശേരി, ഉണ്ണിയന്‍കുട്ടി എ്ന്നിവര്‍ സംസാരിച്ചു. കെ അരവിന്ദാക്ഷന്‍,എസ് അനില്‍കുമാര്‍,വാസുദേവന്‍ കുത്തന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ടൗണില്‍ നല്‍കിയ സ്വീകരണം കൃഷ്ണന്‍കോട്ടുമല ഉദ്ഘാടനം ചെയ്തു. മുളയങ്കാവ് ഹംസ അധ്യക്ഷനായി.പി ശിവരാജ്, കുഞ്ഞുമോന്‍,ഷീന എന്നിവര്‍ സംസാരിച്ചു.ജാഥാ ക്യാപ്റ്റന്‍ സിഎംപി ജില്ലാ സെക്രട്ടറി പി കലാധരന്‍,വൈസ് ക്യാപ്റ്റന്‍മരായ എസ് അനില്‍കുമാര്‍,കെ അരവിന്ദാക്ഷന്‍,കെഎ കുര്യന്‍,തമ്പി ചന്ദ്രന്‍,കെവി ഹമീദ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!