പാലക്കാട്:ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ .വി.വിജയന്‍ സ്മാര കത്തില്‍ ഫെബ്രുവരി 27 ന് രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെ വിവിധ പരിപാടികള്‍ സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ക്കും. കേരള ലളിത കല അക്കാദമിയുടെ നേതൃത്വ ത്തില്‍ ആര്‍ട്ടിസ്റ്റ് മണികണ്ഠന്‍ പുന്നക്കല്‍ ഒരുക്കിയ ഖസാക്ക് സ്മാരക കവാടത്തിന്റെ യും ഛായാഗ്രാഹകന്‍ വൈക്കം ഡി. മനോജ് വിഭാവനം ചെയ്ത തസ്രാ ക്ക് ഫോട്ടോ ഗാലറിയുടെയും ഉദ്ഘാടനം പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ല മെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ രാവിലെ 10.30 ന് നിര്‍വഹിക്കും. സമിതി സംഘടിപ്പിച്ച ഖസാക്ക് ഫോട്ടോ ഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്യും. ഡോ. ഹരികൃഷ്ണന്‍ രചിച്ച് കേരള ലളിതകലാ അക്കാദമി പ്രസിദ്ധീ കരിച്ച ‘ചിത്രവും ചിത്രകാ രനും’ എന്ന പുസ്തകം മന്ത്രി എ.കെ. ബാലന്‍ നടനും പ്രഭാഷകനുമായ വി.കെ.ശ്രീരാമന് നല്‍കി പ്രകാശനം ചെയ്യും.
വി.കെ.ശ്രീകണ്ഠന്‍.എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍ മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി.ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, കൊടുമ്പ് പഞ്ചായത്ത് അംഗം എസ് .സുകുമാരന്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ് ലഭിച്ച ജില്ലയിലെ 96 കലാപ്രതിഭകള്‍ ഒരുക്കുന്ന പ്രദര്‍ശനവും തത്സമയ ചിത്രരചനയും വിവിധ കലാപരിപാടികളും അരങ്ങേറും.