പാലക്കാട്: ജനകീയാസൂത്രണം 2020-21 ല്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി പുരോഗതിയുടെ ഭാഗമായി ഗ്രാമസഭാ യോഗം ചേര്‍ന്നു. 95,04,28,000 കോടി രൂപയുടെ കരട് നിര്‍ദേശങ്ങളടങ്ങിയ പദ്ധതി രേഖയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായC ണദാസ് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയായ ജില്ലയില്‍ നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കി സമൃദ്ധി പദ്ധതി ക്കായി ഒമ്പതരക്കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. കുടുംബശ്രീ സംരംഭങ്ങള്‍ക്കായി ഒന്നരക്കോടിയും പാലിന് സബ്‌സിഡിയിന ത്തില്‍ ഒരു കോടിയും വകയിരുത്തി. പോത്തുണ്ടി ഡാമില്‍ ഫ്ളോട്ടിങ്ങ് സോളാര്‍ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിഹിത മായി അമ്പതു ലക്ഷം രൂപ നല്‍കും. നാടന്‍ കലകളെ പരിപോഷി പ്പിക്കുന്നതിനായി സബ് ജില്ലാതലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കലാമുന്നേറ്റം പദ്ധതിക്ക് 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ഫോണ്‍ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കും. കൂടാതെ സിനിമ നിരൂപണത്തിലും പരിശീലനം നല്‍കും. ബാലവിഹാരം പാര്‍ക്ക് പദ്ധതി മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് 75 ലക്ഷം രൂപയും കൊപ്പം ഗ്രാമ പഞ്ചായത്തി ലെ ഉദ്ബുദ്ധ കേരളം പദ്ധതിക്കും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായ ത്തിലെ കലിംഗ പദ്ധതിക്കുമായി 10 ലക്ഷം വീതവും ജില്ലാ പഞ്ചായത്ത് ഫുട്‌ബോള്‍ ടീമിനായി 50 ലക്ഷം രൂപയും വകയിരു ത്തി. വൃക്ക ട്രാന്‍സ്പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതി ന് ഒരു കോടി രൂപ മാറ്റിവെച്ചു. ഇതിനായി സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയുള്ള ഈ സംയുക്ത പദ്ധതിയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ യഥാക്രമം മൂന്ന്, അഞ്ച് ലക്ഷം രൂപ വീതം നീക്കിയിരുപ്പ് കരുതണം. മള്‍ട്ടിപ്പിള്‍ തീയേറ്റര്‍/ ഡ്രാമ ഇന്‍സ്റ്റിറ്റ്യൂട്ടി നായി അമ്പത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷന്‍മാര്‍, കണ്‍വീനര്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.