കോട്ടോപ്പാടം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26 മുതല്‍ മാര്‍ച്ച് 3 വരെ സംഘടിപ്പിക്കുന്ന ഷാഹീന്‍ ബാഗ്ഐക്യദാര്‍ഢ്യ സമരം ചരിത്ര വിജയമാക്കാന്‍ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.സമര വാര പ്രചരണത്തിന്റെ ഭാഗ മായി 28 ന് എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും. കോട്ടോപ്പാടം മുസ്ലിംലീഗ് ഓഫീസില്‍ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.പി.ഉമ്മര്‍,ജില്ലാ സെക്രട്ടറിമാരായ അഡ്വ.ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കര്‍, മണ്ഡലം ട്രഷറര്‍ കറൂക്കില്‍ മുഹമ്മ ദലി,ഭാരവാഹികളായ എം.കെ.ബക്കര്‍,എം.കെ.മുഹമ്മദലി, ഹമീദ് കൊമ്പത്ത്, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളി യില്‍, എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ് മാസ്റ്റര്‍,സ്വതന്ത്ര കര്‍ഷക സംഘം താലൂക്ക് പ്രസിഡണ്ട് പി.മൊയ്തീന്‍,റഫീഖ് കൊങ്ങ ത്ത്,ഹുസൈന്‍ പോറ്റൂര്‍, എന്‍.മുഹമ്മദലി,പടുവില്‍ മാനു,എ.കെ. കുഞ്ഞയമു, റഷീദ് കല്ലടി,കെ.ബാവ,കെ.പി. മജീദ്,കെ. ഫെമീഷ്, പി.വീരാന്‍കുട്ടി,താളിയില്‍ ഖാദര്‍,യൂസഫ് പാറക്കല്‍,കിളയില്‍ ഹംസ,മണ്ണില്‍ ബാബു,അക്കര മുഹമ്മദ്,പാറയില്‍ മുഹമ്മദലി, എരുവത്ത് മുഹമ്മദ്, വി.പി.ഇബ്രാഹിം, പി.കെ.മുഹമ്മദലി,സമദ് മേലേതില്‍, കെ.അബ്ദുറഹ്മാന്‍, എ.കെ.അബ്ദുല്‍സലാം, ഒ.മൂസ, ജലീല്‍ പൊന്‍പാറ,സി.എച്ച്. കുഞ്ഞാണിഹാജി,കബീര്‍ എന്നിവര്‍ സംസാരിച്ചു.