തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് വളണ്ടി യര്‍മാര്‍ക്ക് പരിശീലനം നല്കി.വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ ര്‍ക്കായി സംഘടിപ്പിച്ച പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി പി സുബൈര്‍ അധ്യ ക്ഷനായി.പാലിയേറ്റീവ് സൊസൈറ്റി ജില്ലാസെക്രട്ടറി രാമകൃഷ്ണന് പരിശീലനത്തിന് നേതൃത്വം നല്കി. ജനപ്രതിനിധികളായ പി.രാധാകൃഷ്ണന്, പി.എം.ബിന്ദു ,സി.പി.ജയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്,ജെ എച്ച് ഐ മാരായ പ്രിയന്,ഹസീന തുടങ്ങി യവര്‍ പങ്കെടുത്തു.